കാൽമുട്ടിനേറ്റ പരിക്കിന്റെ ആശങ്കകൾ മാറ്റിവെച്ച് മലയാറ്റൂർ മല കയറിയതിന്റെ സന്തോഷത്തിൽ മഞ്ജു വാര്യർ
മലയാറ്റൂർ മല കയറിയതിൻ്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു വാര്യർ. യാത്രയുടെ ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
‘ആരോഗ്യത്തോടെയിരിക്കുക എന്നത് നമ്മൾ പലപ്പോഴും ആഘോഷിക്കാൻ മറന്നുപോകുന്ന ഒരു വിജയമാണ്. ഒരു ചെറിയ ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് ഭേദമായി വരുന്ന സമയത്താണ് മനോഹരമായ മലയാറ്റൂർ മല കയറാൻ തുടങ്ങിയത്. അതിനാൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ എക്കാലത്തെയും ഏറ്റവും സുരക്ഷിതവും ഓർമ്മയിൽ നിൽക്കുന്നതുമായ മലകയറ്റങ്ങളിൽ ഒന്നായി അത് മാറി.
ആരോഗ്യപരിപാലനം രസകരവും ആസ്വാദ്യകരവുമാക്കാമെന്ന് തെളിയിച്ച ഹാൽവിങ് ടീമിന് അഭിനന്ദനങ്ങൾ. എന്റെ പരിമിതികളെ മറികടക്കാൻ ഓരോ തവണയും എന്നെ പ്രചോദിപ്പിച്ചതിന് ബിനീഷ് ചന്ദ്രയ്ക്കും നന്ദി ' മഞ്ജു വാര്യർ കുറിച്ചു.



